‘സ്ഥാനാര്‍ത്ഥിയെ മാറ്റണം’; ഭോപ്പാലില്‍ കമല്‍നാഥിന്റെ വസതിക്ക് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വിമത ശബ്ദങ്ങളുയരുന്നത് തുടരുന്നു. ഹുസൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിന്റെ ഭോപ്പാലിലെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഹനുമാന് ചാലിസ ചൊല്ലിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.(Congress workers protest in front of Kamal Nath’s residence)
അടുത്ത മാസം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ നരേഷ് ഗ്യാന്‍ചന്ദാനിയാണ് ഹുസൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. കമല്‍നാഥ് കടുത്ത ഹനുമാന് ഭക്തനാണെന്നും അങ്ങനെയെങ്കിലും ഞങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കുമെന്നതിനാലാണ് ഹനുമാന് ചാലിസ ചൊല്ലിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
Read Also: യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും
ഹുസൂരില്‍ കമല്‍നാഥ് തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. വെന്റിലേറ്ററില്‍ കിടക്കുന്നയാള്‍ക്കാണ് പാര്‍ട്ടി ഇപ്പോള്‍ ടിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും പ്രവര്‍ത്തകര്‍ എത്ര ശ്രമിച്ചാലും സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനാകില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ചയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാഥിന്റെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍ നടക്കും.
Story Highlights: Congress workers protest in front of Kamal Nath’s residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here