അങ്കമാലിയില്‍ ശക്തമായ കാറ്റും മഴയും; കാറ്റില്‍ കടയുടെ മേല്‍ക്കൂര കാറുകള്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീണു

അങ്കമാലിയില്‍ ശക്തമായ കാറ്റും മഴയും. ശക്തമായ കാറ്റിലും മഴയിലും അങ്കമാലിയില്‍ കടയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര ഇടിഞ്ഞു വീണത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് അങ്കമാലി മാര്‍ക്കറ്റ് റോഡ് താല്‍കാലികമായി അടച്ചു. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴ തുടരുകയാണ്. (heavy rain and heavy wind at Angamaly)
വൈകുന്നേരം അഞ്ചുമണിയോടെ നിര്‍ത്താതെ പെയ്ത മഴയിലാണ് അങ്കമാലി മാര്‍ക്കറ്റ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറിയത്. ശക്തമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് മാര്‍ക്കറ്റ് റോഡ് താല്‍ക്കാലികമായി അടച്ചു. ശക്തമായ കാറ്റിലും മഴയിലും അങ്കമാലി സിവിആര്‍ ട്രെഡ് സെന്റര്‍ കോബ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂര വീണത്. കാറില്‍ ആളില്ലാതിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ഇപ്പോഴും തുടരുകയാണ്.
Story Highlights: heavy rain and heavy wind at Angamaly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here