Advertisement

ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ മലയാളി തീർത്ഥാടക മരിച്ചു

October 26, 2023
1 minute Read

ജിദ്ദ: മലയാളി ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ ആമിന (56) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ബന്ധുവിനോടൊപ്പം ഉംറക്കെത്തിയതായിരുന്നു. ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബുധനാഴ്ച പുലർച്ചെ ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായിരുന്നു.

ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം ആനുഭവപ്പെട്ടു. തുടർന്ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ജിദ്ദ കെഎംസിസി വെൽഫയർ വിംങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

Story Highlights: Malayali pilgrim died at Jeddah airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top