ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ്

കോട്ടയത്ത് ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ്. കോട്ടയം ചവിട്ടുവരിയിൽ ഗർഭിണി ഓടിച്ച കാറിന് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ഗർഭിണിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.
പരാതി ലഭിച്ചിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് ആരോപണം. ഡ്രൈവറുടെ വൈദ്യ പരിശോധന നടത്തിയില്ല. അപകടമുണ്ടാക്കിയ ഡ്രൈവർ ഇപ്പോഴും അതേ വാഹനത്തിൽ സർവീസ് നടത്തുന്നു.
തിരക്കുള്ള ടൗണിൽ ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് കാറിലുണ്ടായിരുന്നവർ ആരോപിച്ചു. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി. ഇവർ മദ്യപിച്ചിരുന്നോ എന്ന് സംശയം ഉണ്ട്. പൊലീസ് വൈദ്യ പരിശോധനക്ക് തയ്യാറായില്ല. ചേർത്തിരിക്കുന്നത് ദുർബല വകുപ്പുകളാണെന്നും ഇവർ 24നോട് പറഞ്ഞു.
കെ എസ് ആർടിസിക്കെതിരെ നടപടി എടുത്താൽ സർവീസിനെ ബാധിക്കുമെന്ന് പൊലീസ് 24നോട് പറഞ്ഞു.
Story Highlights: ksrtc car accident police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here