Advertisement

ജയവും പരാജയവും കളിയുടെ ഭാഗം, മാധ്യമ വിചാരണ വേണ്ട; ഇനിയുള്ള മത്സരങ്ങളിലെ പ്രകടനമനുസരിച്ച് തീരുമാനമെടുക്കുമെന്ന് പിസിബി

October 27, 2023
4 minutes Read
pcb babar azam pakistan

ക്യാപ്റ്റൻ ബാബർ അസമിനെ തല്ലിയും തലോടിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ പരാജയത്തിനു പിന്നാലെ ഇറക്കിയ വാർത്താകുറിപ്പിലാണ് ബാബർ അസമിനെ പിന്തുണച്ചും പരോക്ഷമായി വിമർശിച്ചും പിസിബിയുടെ പരാമർശം. ലോകകപ്പിൽ മൂന്ന് തുടർ തോൽവികളുമായി ഇന്ന് പാകിസ്താൻ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ്. (pcb babar azam pakistan)

ബാബർ അസമിനും ടീം മാനേജ്മെൻ്റിനുമെതിരായ മാധ്യമവിചാരണയിൽ, ജയവും തോൽവിയും കളിയുടെ ഭാഗമാണെന്നതാണ് ബോർഡിൻ്റെ നിലപാട് എന്ന് വാർത്താ കുറിപ്പിൽ പറയുന്നു. ലോകകപ്പിനുള്ള സംഘത്തെ തെരഞ്ഞെടുക്കുന്നതിൽ ബാബറിനും മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖിനും പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ആരാധകർ ടീമിനുള്ള പിന്തുണ തുടരണം. ലോകകപ്പിലെ പ്രകടനങ്ങൾ വിലയിരുത്തി ടീമിന് ഉചിതമാകുന്ന തീരുമാനങ്ങളെടുക്കുമെന്നും പിസിബി അറിയിച്ചു. ഇത് ബാബർ അസമിൻ്റെ ക്യാപ്റ്റൻസി തെറിച്ചേക്കുമെന്ന സൂചനയാണെന്നാണ് വിലയിരുത്തൽ.

തുടർതോൽവികളിൽ വലഞ്ഞ പാകിസ്താൻ ടീമിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടുകൂടി ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളി. തുടർച്ചയായി മൂന്നു തോൽവികളാണ് പാകിസ്താൻ വഴങ്ങിയിരിക്കുന്നത്. അവസാനം നടന്ന മത്സരത്തിൽ എതിരാളിയായിരുന്ന അഫ്​ഗാനിസ്ഥാൻ‌ അനായാസ വിജയമായിരുന്നു പാകിസ്താനെതിരെ നേടിയത്.

Read Also: പാകിസ്താന് ഇന്ന് നിര്‍ണായക മത്സരം; എതിരാളി ദക്ഷിണാഫ്രിക്ക

മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്ക. അഞ്ചു മത്സരങ്ങളിൽ നിന്ന് നാലു മത്സരങ്ങൾ വിജയിച്ച് എട്ടു പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. എന്നാൽ അഞ്ചു മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ പരാജയപ്പെട്ട പാകിസ്താൻ നാലു പോയിന്റുകളുമായി ആറാം സ്ഥാനത്താണ്. പാകിസ്താനെതിരെ വിജയിച്ച് കയറിയാൽ സെമി ദൂരം കുറയ്ക്കാനായിരിക്കും ദ​ക്ഷിണാഫ്രിക്ക ശ്രമിക്കുക.

പാക്കിസ്ഥാന് സെമിപ്രതീക്ഷകൾ നിലനിർത്താൻ തുടർ മത്സരങ്ങളിലെ വിജയം അനിവാര്യമാണ്. ഇനി സെമിസാധ്യതകൾ നിലനിർത്താനും നാണക്കേട് മറയ്ക്കാനും ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ നടക്കുന്ന മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.

ലോകകപ്പിലെ നേർക്കുനേർ പോരാട്ടത്തിൽ മുൻതൂക്കം ദക്ഷിണാഫ്രിക്കയ്ക്ക് ആണെങ്കിലും (അഞ്ചിൽ മൂന്നെണ്ണത്തിൽ ജയം) അവസാന രണ്ട് ലോകകപ്പുകളിലും നേർക്ക് നേർ വന്നപ്പോൾ ജയം പാകിസ്താന് ഒപ്പമായിരുന്നു.

Story Highlights: pcb supports and criticizes babar azam cricket world cup pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top