‘സുരക്ഷിത ഭക്ഷണം ഉറപ്പാക്കും, പരിശോധന കർശനമാക്കും’; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത ഭക്ഷ്യവിഷബാധ പൂർണമായി ഒഴിവാക്കുന്നതിനെതിരെയുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി അറിയിച്ചു. ഇതിനെതിരെ ഏതെങ്കിലും തരത്തലുള്ള പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കർശനമായി നേരിടുമെന്നും യാതൊരു വിട്ടു വീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം രാഹുലിന്റെ മരണം ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയം നിലനിൽക്കുന്നതിനാൽ പരിശോധനാഫലം കിട്ടിയശേഷം തുടർനടപടികളെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധന ഫലത്തിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുയാണെന്നും പരിശോധനാ ഫലം കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: Minister Veena George says will ensure safe food in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here