Advertisement

കളമശേരി സ്ഫോടനം ദൗർഭാഗ്യകരം; കുറ്റവാളി ആരായാലും രക്ഷപ്പെടില്ല; മുഖ്യമന്ത്രി

October 29, 2023
1 minute Read
pinarayi vijayan

കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നൽകാൻ ശ്രമം ഉണ്ടായതായി മുഖ്യമന്ത്രി പറ‍ഞ്ഞു. കേന്ദ്രമന്ത്രി രജീവ് ചന്ദ്രശേഖരൻ വർ​ഗീയ വിഷം ചീറ്റിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന്റെ നിലപാട് വർ​ഗീയതക്കെതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാകും.

വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും സ്വാ​ഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും നാളെ രാവിലെ പത്തിന് സർവകക്ഷി യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Story Highlights: CM Pinarayi Vijayan on Kalamassery blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top