ഖമീസ് മുഷൈത്ത് കെ.എം.സി.സി ക്ക് പുതിയ നേതൃത്വം

ബഷീർ മൂന്നിയൂർ പ്രസിഡണ്ടും സിറാജ് വയനാട് ജനറൽ സെക്രട്ടറിയും മുഹമ്മദ് കുട്ടി മാതാപ്പുഴ ട്രഷററുമായി സൗദി കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു. ഖമീസ് മുഷൈത്ത് സഹാബ് ഹോട്ടൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജനറൽ കൗൺസിൽ യോഗത്തിൽ വച്ചാണ് 2023 – 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
ഉസ്മാൻ കിളിയമണ്ണിൽ (ചെയർമാൻ) സലീം പന്താരങ്ങാടി (ഓർഗനൈസിംഗ് സെക്രട്ടറി)
ജലീൽ കാവനൂർ, മൊയ്തീൻ കട്ടുപ്പാറ (സീനിയർ വൈസ് പ്രസിഡണ്ടുമാർ) മജീദ് കൂട്ടിലങ്ങാടി, കാസിം മട്ടന്നൂർ, ഹാഫിസ് രാമനാട്ടുകര, സിദ്ധീഖ് വേങ്ങര, ഷഫീഖ് പി.വി ( വൈസ് പ്രസിഡണ്ടുമാർ) ഹസ്റത്ത് കടലുണ്ടി, നജീബ് തുവ്വൂർ, സാദിഖ് കോഴിക്കോട്, ഉമ്മർ ചെന്നാരിയിൽ, അലി സി. പൊന്നാനി, ഹസീബ് പറമ്പിൽ പീടിക, ജമാൽ അങ്ങാടിപ്പുറം,അമീർ കോട്ടക്കൽ (ഓഡിറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 17 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.
അസീർ മേഖയിലെ 17 ഏരിയാ കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത ജനറൽ കൗൺസിൽ യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ബഷീർ മൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. മൊയ്തീൻ കട്ടുപ്പാറ റിപ്പോർട്ടും ജലീൽ കാവനൂർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
മക്ക കെ.എം.സി.സി. പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി പ്രസിഡണ്ട് ഹാരിസ് കല്ലായി, ഖുൻഫുദ കെ.എം.സി.സി ജനറൽ സെക്രട്ടറി ഫൈസൽ ബാബു എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിയാദ് കെ.എം.സി.സി പ്രസിഡണ്ട് സി.പി.മുസ്തഫ, റിയാദ് കെ.എം.സി.സി ഉപാദ്ധ്യക്ഷനും നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗവുമായ മുജീബ് എന്നിവർ ആശംസ നേർന്നു.
മൊയ്തീൻ കട്ടുപ്പാറ സ്വാഗതവും സിറാജ് വയനാട് നന്ദിയും പറഞ്ഞു.
Story Highlights: Khameez Mushait new leadership for KMCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here