ധനുവച്ചപുരം കോളജിലെ റാഗിങ്; 4 എബിവിപി വിദ്യാർത്ഥികൾക്ക് സസ്‌പെന്‍ഷന്‍

ധനുവച്ചപുരം കോളജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ നാല് എബിവിപി വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ആരോമൽ കൃഷ്ണൻ, ഗോപീകൃഷ്‌ണൻ, പ്രണവ്, വിവേക് കൃഷ്ണൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.(ragging at dhanuvachhapuram college suspension for students)
കോളജിലെ ആന്റി റാഗിങ് കമ്മിറ്റി പരാതി അന്വേഷിക്കും.കോളജ് കൗൺസിൽ യോഗം കൂടിയാണ് തീരുമാനം.കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.
കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയിലാണ് നിലവില്‍ നടപടി. പരാതി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കിയിരുന്നു.
കോളജ് അധികൃതരോട് അടിയന്തിര നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കണെമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കള്‍ പാറശ്ശാല പൊലീസിനും പരാതി നല്‍കിയിരുന്നു.
Story Highlights: ragging at dhanuvachhapuram college suspension for students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here