വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വേണ്ടെന്ന് ഹൈക്കോടതി

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി.കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും.(kerala high court ban film shooting at vadakkunnathan ground)
സിനിമാ നിർമാതാവിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിങ് അനുവദിക്കാൻ ദേവസ്വം ബോർഡിന് നിർമാതാവ് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഈ അപേക്ഷ ദേവസ്വം കമ്മീഷണർ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് നിർമാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: kerala high court ban film shooting at vadakkunnathan ground
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here