Advertisement

അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി

November 2, 2023
2 minutes Read
agali baby elephant being treated at dhoni

അട്ടപ്പാടി അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി. ഇന്ന് മുതൽ ചികിത്സ.വെറ്റനറി ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചികിത്സ.വനപാലകർ കുത്തനടി ജുംബി എന്ന് പേരിട്ട കുട്ടിയാനായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വനപാലകർ പറയുന്നത്. ( agali baby elephant being treated at dhoni )

കഴിഞ്ഞ 26നാണ് കൂട്ടംതെറ്റിയ നിലയിൽ ആറ് മാസം പ്രായമുളള കുട്ടിയാനയെ അഗളി വനമേഖലയിൽ കണ്ടെത്തിയതത്.രോഗബാധയെ തുടർന്ന് അമ്മ ആന ഉപേക്ഷിച്ച കുട്ടിയാനയെ വനപാലകർ കണ്ടെത്തുമ്പോൾ പൊക്കിൾകൊടിയിൽ മുറിവും അണുബാധയും ഉണ്ടായിരുന്നു. ആനക്കൂട്ടം എത്തി കുട്ടിയാനയെ തിരികെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവാത്ത സാഹചര്യത്തിലാണ് വനം വകുപ്പ് ഏറ്റെടുത്ത് ധോണിയിലേക്ക് മാറ്റിയത്

മിനിഞ്ഞാന്ന് രാത്രിയോടെ ധോണിയിലെത്തിച്ച ജുംബിക്ക് ഡേവിഡ് എബ്രഹാമിന്റെ നേതൃത്തിലാണ് ചികിത്സ.നേരത്തെ പിടി സെവന് വേണ്ടി നിർമ്മിച്ച കൂട്ടിൽ കഴിയുന്ന കുട്ടിയാന വേഗത്തിൽ സുഖം പ്രാപിച്ച് പോരുന്നതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്ത ശേഷം ആനയുടെ ഭാവി കാര്യത്തിൽ തീരുമാനമെടുക്കും.

Story Highlights: agali baby elephant being treated at dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top