Advertisement

കളമശ്ശേരി സ്ഫോടനത്തിൽ രാജീവ് ചന്ദ്രശേഖർ വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചു; രൂക്ഷവിമർശനവുമായി സിപിഐഎം മുഖപത്രം

November 2, 2023
2 minutes Read
CPIM mouthpiece People's Democracy against Rajeev Chandrasekhar

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ സിപിഐഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കളമശ്ശേരി സ്ഫോടനത്തിൽ രാജീവ് ചന്ദ്രശേഖർ വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചുവെന്നാണ് പീപ്പിൾസ് ഡെമോക്രസിയിൽ വ്യക്തമാക്കുന്നത്. സ്ഫോടനത്തിന് പിന്നാലെ ക്രിസ്ത്യൻ സഭയ്ക്ക് എതിരായ ജിഹാദി ആക്രമണമെന്ന് രാജീവ് ചന്ദ്രശേഖർ പരാമർശം നടത്തി.

ഹമാസ് മുൻ മേധാവി ഇസ്മായിൽ ഹനിയുടെ പ്രസംഗം ഇന്റർനെറ്റിൽ ലഭ്യമാണ്. ഹമാസിനെ ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. സ്ഫോടനം നടന്നു മണിക്കൂറുകൾക്കകം കുറ്റം ഏറ്റെടുത്ത് ഒരാൾ വന്നത് രാജീവ് ചന്ദ്രശേഖരനെ പരിഹാസ്യനാക്കി. രാജീവ് ചന്ദ്രശേഖരന്റെ പരാമർശങ്ങളിലെ പൈശാചികത വിസ്മരിക്കാൻ ആവില്ല.

എല്ലാം പാലസ്തീനികളെയും ജിഹാദികൾ ആയി ഹിന്ദുത്വ ശക്തികൾ മുദ്രകുത്തുകയാണ്. അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പലസ്തീനികളെ ഭീകരർ എന്ന് വിളിക്കുന്ന ജൂത തീവ്രവാദികളുടെയും ഇസ്രായേൽ ഭരണകൂടത്തിന്റെയും നയമാണ് RSSന്റെയും BJP യുടേതുമെന്നും പീപ്പിൾസ് ഡെമോക്രസിയിൽ പറയുന്നു.

മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കും എതിരെ വീണ്ടും കേസെടുത്തിരിക്കുകയാണ് പൊലീസ്. കോൺഗ്രസ് നേതാവ് പി കെ സരിൻ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ കേസ്. മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ എഫ് ഐ ആര് പകർപ്പ് 24 ന് ലഭിച്ചു.

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചുവന്നായിരുന്നു സരിന്റെ പരാതി. കോൺ​ഗ്രസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളാണ് സരിൻ. എറണാകുളം സെൻട്രൽ പൊലീസാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിക്കും എതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

സൈബർ സെൽ എസ്‌ഐയുടെ പരാതിയിലായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ നേരത്തെ കേസെടുത്തത്. ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്ന് കാട്ടിയായിരുന്നു മന്ത്രിക്കെതിരെ എഫ്‌ഐആർ ഇട്ടിരുന്നത്. ഐപിസി 1860 നിയമത്തിലെ 153, 153 എ എന്നിവയ്ക്ക് പുറമെ കെപി ആക്ട് 2011ലെ 120 (ഒ) വകുപ്പുമാണ് മന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്. രാജീവ് ചന്ദ്രശേഖരർ എന്ന ഫേസ്ബുക്ക് പേജിലൂടെ പലസ്തീൻ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുള്ള പ്രകോപന അഭിപ്രായ പ്രകടനങ്ങൾ നടത്തി, ഇക്കാര്യം വീഡിയോയും ടെക്‌സ്റ്റും ആയി പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.

സമൂഹ മാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി. ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കാസർകോട് സൈബർ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി എം.ടി. സിദ്ധാർഥൻ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. കാസർ​ഗോഡ് കുമ്പളയിൽ കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ സ്വകാര്യ ബസ് തടഞ്ഞ വീഡിയോ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അന്ന് അനിൽ ആന്റണിക്കെതിരെ കേസ് എടുത്തത്. ഐടി ആക്ടിലെ 153 എ വകുപ്പ് പ്രകാരമായിരുന്നു കേസ്.

Story Highlights: CPIM mouthpiece People’s Democracy against Rajeev Chandrasekhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top