Advertisement

‘നാരായണഗുരുവിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതാണോ പിണറായി വിജയന്‍ എതിര്‍ക്കുന്നത്?’ സംസ്ഥാനത്തിന്റെ വിമര്‍ശനത്തിനെതിരെ ധര്‍മേന്ദ്ര പ്രധാന്‍

November 2, 2023
3 minutes Read
Dharmendra Pradhan against Kerala government criticism over education policy

ദേശീയ വിദ്യാഭ്യാസ നയത്തെ കേരളം എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് മാത്രമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എന്തിനെയാണ് കേരള സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മലയാളം പഠിക്കുന്നതും ശ്രീനാരായണ ഗുരുവിനെ കുറിച്ച് പഠിപ്പിക്കുന്നതും പിണറായി വിജയന്‍ എതിര്‍ക്കുമോ എന്ന് മന്ത്രി ചോദിച്ചു. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍. (Dharmendra Pradhan against Kerala government criticism over education policy)

കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുന്നതും ഭാഷ പഠിക്കുക വഴി അവര്‍ക്ക് ക്രിട്ടിക്കല്‍ ചിന്താഗതി വളരാന്‍ അവസരം കൊടുക്കുന്നതുമാണോ കേരളം എതിര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ചോദിക്കുന്നു. നാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകരുടെ തത്വശാസ്ത്രം കുട്ടികള്‍ പഠിക്കുന്നതും കേരളത്തിലെ കുട്ടികള്‍ മലയാളം പഠിക്കുന്നതുമാണോ എതിര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റ വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമാണുള്ളതെന്നും മന്ത്രി വിമര്‍ശിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

യുഎഇയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് കേന്ദ്രമന്ത്രി. യുഎഇയില്‍ സിബിഎസ്ഇയുടെ പ്രാദേശിക കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് ഉള്‍പ്പെടെ തന്റെ പ്രസംഗത്തിലൂടെ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

Story Highlights: Dharmendra Pradhan against Kerala government criticism over education policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top