ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് എംപി സ്ഥാനം പുനസ്ഥാപിച്ചത്. ( Lok Sabha Secretariat revokes disqualification of Lakshadweep MP Mohammed Faizal )
വധശ്രമക്കേസിൽ എംപി മുഹമ്മദ് ഫൈസലിൻറെ പത്തുവർഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ നൽകിയിരുന്നില്ല. ഇതോടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.
Story Highlights: Lok Sabha Secretariat revokes disqualification of Lakshadweep MP Mohammed Faizal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here