Advertisement

ചോദ്യക്കോഴ വിവാദം; മഹുവ മൊയ്ത്ര ഇന്ന് എത്തിക്സ് കമ്മറ്റിക്ക് മുന്നിൽ ഹാജരായി മൊഴിനൽകും

November 2, 2023
2 minutes Read
mahua moitra ethics committee

ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകും. ഹാജരാകാൻ നവംബർ 5 വരെ സമയം അനുവദിക്കണമെന്ന് മാഹുവ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിക്സ് കമ്മിറ്റി ഇന്ന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. (mahua moitra ethics committee)

ഇന്ന് ഹാജരാകും എന്നറിയിച്ച് കഴിഞ്ഞദിവസം പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മഹുവ കത്ത് നൽകിയിരുന്നു. പരാതിക്കാരനായ ജയ് ദേഹദ്രായിയെയും, വ്യവസായി ദർശൻ ഹിര നന്ദനിയെയും വിസ്തരിക്കണം എന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എത്തിക്സ് കമ്മറ്റി ആവശ്യപ്പെട്ടതനിസരിച്ച് ഐടി – ആഭ്യന്തരമന്ത്രാലയങ്ങൾ മഹുവയുടെ പാർലമെന്റ് ലോഗിൻ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ദുബായിൽ നിന്ന് മഹുവയുടെ പാർലമെന്റ് ഇ മെയിൽ 49 തവണ ലോഗിൻ ചെയ്തിട്ടുണ്ടെന്നാണ് ഐടി മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ട്.

മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹിരാനന്ദാനി രംഗത്തുവന്നിരുന്നു. താൻ നേരത്തെ പുറത്തുവിട്ട സത്യവാങ്മൂലം സംബന്ധിച്ചുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ ദർശൻ ഹിരാനന്ദാനി നിഷേധിച്ചു. സമ്മർദത്തെതുടർന്നല്ല സത്യവാങ്മൂലം സമർപ്പിച്ചത് എന്നും മഹുവ മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് താൻ ദുബായിൽ നിന്ന് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ദർശൻ വെളിപ്പെടുത്തി.

Read Also: മഹുവ മൊയ്ത്രക്കെതിരായ ആരോപണങ്ങള്‍ ശരിവച്ച് ദര്‍ശന്‍ ഹിരാനന്ദാന

തനിക്ക് സംഭവിച്ച വലിയ പിഴവിൽ അഗാധമായി ഖേദിക്കുന്നുവെന്നും, സത്യവാങ് മൂലം സിബിഐക്കും പാർലിമെന്റ് എത്തിക്‌സ് കമ്മറ്റിക്കും അയച്ചിട്ടുണ്ട് എന്നും ദർശൻ വെളിപ്പെടുത്തി. തെളിയിക്കപ്പെട്ടാൽ മഹുവയുടെ പാർലമെന്റ് അംഗത്വം പോലും നഷ്ടപ്പെടുത്താൻ കഴിയുന്നതാണ്, വ്യവസായിയുടെ വെളിപ്പെടുത്തൽ.

പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് മഹുവ, വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് ആരോപണം. മാഹുവയെ ഉടൻ സസ്‌പെന്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും ആരോപിച്ച് ബിജെപി നേതാവ് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചിരുന്നു.

മൊഹുവ മൊയ്ത്ര, ഗുരുതരമായ അവകാശലംഘനം നടത്തിയെന്നും, സഭയെ സഭയെ അപമാനിച്ചു എന്നുമാണ് നിഷികാന്ത് ദുബെ, സ്പീക്കർ ഓം ബിർളക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. മഹുവ മൊയ്ത്ര, പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങളിൽ ഭൂരിഭാഗവും, വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്നാണ് ആരോപണം.

Story Highlights: mahua moitra ethics committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top