പരാതിക്കാരിയ്ക്ക് മോശം മെസേജുകളയച്ചു; പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നടപടിയെടുത്തത്. (Pantheeramkavu grade si suspended misconduct against woman)
പരാതി അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ട യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി എസ്‌ഐ അവര്‍ക്ക് ചില മോശം സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതി. യുവതി സിറ്റി പൊലീസ് കമ്മിഷണറെ പരാതിയുമായി സമീപിക്കുകയും കമ്മിഷണര്‍ വിഷയം അന്വേഷിക്കാന്‍ സ്റ്റേഷന്‍ എസ്എച്ച്ഒയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം എസ്എച്ച്ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരായ അച്ചടക്ക നടപടി. ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പും സമാനമായ ചില പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.
Story Highlights: Pantheeramkavu grade si suspended misconduct against woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here