Advertisement

സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സർക്കാർ- ഗവർണർ പോര്, ശേഷം സൗഹൃദം; വി ഡി സതീശൻ

November 2, 2023
2 minutes Read
Controversial speech; VD Satheesan criticizes AN Shamseer

ഗവർണർക്കെതിരെ സർക്കാർ കോടതിയെ സമീപിക്കുന്നത് നാടകമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സർക്കാർ- ഗവർണർ പോര്. ശേഷം സൗഹൃദമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഗവർണറുടെയും സർക്കാരിന്റെയും ഇടയിലെ പാലമാണ് ബിജെപി. ലാവ്ലിന്‍ കേസിൽ വക്കീലിന് ഇനിയും പനി വരുമെന്നും വിഡി സതീശന്‍ പരിഹസിച്ചു. (v d satheeshan against cpim and governor)

തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപിയെ വിജയിപ്പിക്കാൻ സിപിഐഎം – ബിജെപി ധാരണയാണ്. സിപിഐഎമ്മിനെ ബിജെപി വിമർശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ്. പിണറായി വിജയന്‍ സംഘപരിവാറിന്റെ ഭീഷണിയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സർക്കാരിന്റെ ദാരിദ്ര്യം മറയ്ക്കാൻ പുരപ്പുറത്ത് ഉണക്കാൻ ഇട്ട പട്ടുകോണകമാണ് കേരളീയം പരിപാടി. ധവളപത്രം ഇറക്കാന്‍ സർക്കാരിന് ധൈര്യമുണ്ടോ എന്നും വി ഡി സതീശൻ ചോദിച്ചു. മണി ശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത് തെറ്റാണ്. കെപിസിസിയെ അറിയിക്കാതെയാണ് മണിശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത്. ഇക്കാര്യത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

Story Highlights: v d satheeshan against cpim and governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top