Advertisement

പാർട്ടി തീരുമാനം പോകണമെന്നാണെങ്കിൽ പോകും; സിപിഐഎം പലസ്തീൻ റാലിയിൽ പങ്കെടുക്കുന്നതിൽ ഇ.ടി മുഹമ്മദ് ബഷീർ

November 3, 2023
2 minutes Read
E. T. Mohammed Basheer about CPIM Palestine rally

സി പി എം പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന വ്യക്തിപരമായി നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി. ലീ​ഗ് പങ്കെടുക്കുന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനിക്കും. പലസ്തീൻ വിഷയത്തിൽ എല്ലാരും യോജിച്ച് നിൽക്കണമെന്നാണ് നിലപാട്. പാർട്ടി തീരുമാനം പോകണമെന്നാണെങ്കിൽ പോകും. മറ്റ് വിവാദങ്ങളിലേക്കില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.(E. T. Mohammed Basheer about CPIM Palestine rally)

റാലിയിൽ ലീ​ഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമസ്തയും വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തരം വിഷയങ്ങളിൽ സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പ്രതികരിച്ചു.

ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഈ വിഷയമൊരു സാമുദായിക താത്പര്യമല്ല. ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല പശ്ചിമേഷ്യൻ യുദ്ധം. ലോകം മുഴുവൻ പലസ്തീൻ പ്രശ്‌നത്തിനൊപ്പം നിൽക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.

കോൺഗ്രസ് എന്തുകൊണ്ട് ഇത്തരം റാലികൾ നടത്തുന്നില്ലെന്ന ചോദ്യത്തിന് അത് കോൺഗ്രസിനോട് ചോദിക്കണമെന്നായിരുന്നു സലാമിന്റെ ഉത്തരം. ഇത്തരമൊരു മനുഷ്യത്വപരമായ സമീപനത്തിൽ താത്പര്യമുള്ളവർ ഒപ്പം നിൽക്കുകയാണ് വേണ്ടത്, ആരെയും പിടിച്ചുനിർത്തുകയല്ലെന്നും പി എം എ സലാം വ്യക്തമാക്കി.

Story Highlights: E. T. Mohammed Basheer about CPIM Palestine rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top