പാലടയുടെ ലൈവ് രുചി; കേരളീയം വേദിയിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിപ്പെരുമ

കേരളീയത്തിന്റെ മൂന്നാം ദിനം സൂര്യകാന്തിയിൽ ‘ലൈവ് ‘പാചകവുമായെത്തി പഴയിടം മോഹനൻ നമ്പൂതിരി. അടപ്പുതുറന്നതും പാലടയുടെ സുഗന്ധത്താൽ കാണികൾ സൂര്യകാന്തിയിലെ പാചകപ്പുരയ്ക്ക് മുന്നിൽ തിരക്കു കൂട്ടി. പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദുവും പാലട പ്രഥമൻ എന്ന കേരളത്തിന്റെ തനതു മധുര്യമാണ് സന്ദർശകർക്ക് ഉണ്ടാക്കി നൽകിയത്.
കേരളീയത്തിന്റെ ഭാഗമായി പത്തു തദ്ദേശീയ കേരളീയ വിഭവങ്ങൾ ബ്രാൻഡ് ചെയ്യുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫുഡ് കമ്മിറ്റി ചെയർമാൻ എ എം റഹിം എം പി, സംഘാടക സമിതി ജനറൽ കൺവീനർ എസ്. ഹരികിഷോർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പു ഡയറക്ടർ ടി.വി സുഭാഷ് തുടങ്ങിയവർപങ്കെടുത്തു.
Story Highlights: Pazhayidom Mohanan namboothiri with Palada payasam at Keraleeyam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here