Advertisement

രചിൻ രവീന്ദ്രയ്ക്ക് സെഞ്ചുറി; വെടിക്കെട്ട് ബാറ്റിങുമായി വില്യംസൺ; പാകിസ്താനെതിരേ ന്യൂസിലൻഡിന് കൂറ്റൻ സ്‌കോർ

November 4, 2023
2 minutes Read

ഐസിസി ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ന്യൂസിലൻഡിന് കൂറ്റൻ സ്‌കോർ. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് 401 റൺസെടുത്തു. ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് രചിൻ രവീന്ദ്ര (108), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (95) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. പാകിസ്താനായി മുഹമ്മദ് വസീം മൂന്ന് വിക്കറ്റെടുത്തു.

ഒന്നാം വിക്കറ്റിൽ ഡെവോൺ കോൺവെ (38) – രവീന്ദ്ര സഖ്യം 68 റൺസാണ് കൂട്ടിചേർത്തത്. സ്‌കോർ 68-ൽ നിൽക്കെ ഹസൻ അലിയുടെ പന്തിൽ കോൺവെ പുറത്തായി (39 പന്തിൽ 35 റൺസ്). മൂന്നാമതെത്തിയത് പരിക്ക് മാറി തിരിച്ചെത്തിയ വില്യംസൺ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് ഒത്തുചേർന്ന വില്യംസൺ-രവീന്ദ്ര സഖ്യം 180 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. അഞ്ചു റൺസ് അകലെയാണ് വില്യംസണിന്‌ (79 പന്തിൽ 95) നഷ്ടമായത്.

അധികം വൈകാതെ രവീന്ദ്രയും മടങ്ങി. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് രവീന്ദ്ര നേടിയത്. 94 പന്തുകൾ നേരിട്ട രവീന്ദ്ര ഒരു സിക്‌സും 15 ഫോറും കണ്ടെത്തി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സെമിഫൈനൽ ലക്ഷ്യമിടുന്ന ഇരുടീമുകൾക്കും മത്സരഫലം നിർണായകമാണ്.

ഡാരൽ മിച്ചൽ(29),മാർക്ക് ചാപ്മാൻ(39), ഗ്ലെൻ ഫിലിപ്‌സ്(41), സാന്റ്റ്‌നർ(41*) എന്നിവർ തിളങ്ങി. വസീമിന് പുറമെ ഹാസൻ അലി, ഇഫ്തിഖർ അഹമ്മദ്, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി പത്ത് ഓവറിൽ 90 റൺസ് വഴങ്ങി. ഹാരിസ് 85 റൺസും വിട്ടുകൊടുത്തു.

Story Highlights: New Zealand vs Pakistan World Cup 2023: Ravindra’s 108, Williamson’s 95 takes NZ to 401/6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top