നിങ്ങളാണോ ആ ഭാഗ്യശാലി?; അക്ഷയ ലോട്ടറി നറുക്കെടുത്തു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി എകെ 624 വിജയികളെ പ്രഖ്യാപിച്ചു. AS 435030 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. (70ലക്ഷം രൂപ). രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AP 251981 എന്ന നമ്പറിലുള്ള ടിക്കറ്റ് നേടി. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് വില. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയാണ് അക്ഷയ എകെ.(Akshaya lottery result published)
ഒന്നാം സമ്മാനം നേടുന്നയാൾക്ക് 70 ലക്ഷം രൂപ ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.
Read Also: 2024 ൽ വരാനിരിക്കുന്നത് മികച്ച ശമ്പള വർധന; കൂടുതൽ ശമ്പളം നൽകുന്ന മേഖലകൾ ഏതെല്ലാം ?
അക്ഷയ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.
Story Highlights: Akshaya lottery result published
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here