തത്സമയ 4ജി ജിപിഎസ് ട്രാക്കിങ്; വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ജിയോ മോട്ടീവ് വിപണിയിൽ

വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ റിലയൻസ് ജിയോയുടെ പുതിയ ജിയോ മോട്ടീവ് (2023) പുറത്തിറക്കി. ആമസോൺ, റിലയൻസ് ഇ-കൊമേഴ്‌സ്, ജിയോ.കോം ഉൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഇത് വാങ്ങാം. 4999 രൂപ വില വരുന്ന ജിയോ മോട്ടീവ് ഉപകാരപ്രദമായ വിവിധ സൗകര്യങ്ങൾ ഡ്രൈവർമാർക്ക് ലഭ്യമാക്കുന്നുണ്ട്.(JioMotive Plug-and-Play 4G GPS Tracker for Cars Launched)
തത്സമയ 4ജി ജിപിഎസ് ട്രാക്കിങ് സൗകര്യം പുതിയ ജിയോ മോട്ടീവിൽ ഉണ്ട്. കൂടാതെ വാഹനങ്ങൾക്ക് ജിയോ ഫെൻസിങ് സെറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും. ഇതുവഴി നിശ്ചിത പരിധിക്കപ്പുറത്തേക്ക് കാർ സഞ്ചരിച്ചാൽ ഉടമയ്ക്ക് അറിയിപ്പ് ലഭിക്കും. ഇത് കാറുകൾ വാടകയ്ക്ക് നൽകുന്നവർക്ക് ഉപകാരപ്രദമാണ്. കൂടാതെ കാറിനെ സംബന്ധിച്ച വിവരങ്ങളും ജിയോ മോട്ടീവ് നൽകും.
സ്റ്റീയറിങിന് താഴെയായി ഉണ്ടാവാറുള്ള ഒബിഡി പോർട്ടിലാണ് ജിയോ മോട്ടീവ് കണക്ട് ചെയ്ത് വേണം ഉപയോഗിക്കാൻ. സ്മാർട്‌ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് വഴിയാണ് ജിയോ മോട്ടീവ് ഉപയോഗിക്കേണ്ടത്. ആന്റി തെഫ്റ്റ്, ആക്‌സിഡന്റ് ഡിറ്റക്ഷൻ സംവിധാനങ്ങൾ വഴി അറിയിപ്പ് ലഭിക്കും. ജിയോ സിം ഇട്ട് ഉപയോഗിക്കുന്ന ഉപകരണമായതിനാൽ തത്സമയ കണക്ടിവിറ്റിയുും വൈഫൈ സൗകര്യവും കാറിൽ ലഭിക്കും. നിലവിൽ 10 ശതമാനം വിലക്കിഴിവിൽ റിലയൻസ് ഡിജിറ്റൽ വെബ്‌സൈറ്റിൽ ജിയോ മോട്ടീവ് വിൽപനയ്ക്കുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here