ബനിയനും തോർത്തുമുടുത്ത് ഡ്യൂട്ടിക്കെത്തി; യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ

ബനിയനും തോർത്തുമുടുത്ത് ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്‌പെക്‌ടർക്ക് ട്രാൻസ്ഫർ. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ ബനിയനും തോർത്തുമുടുത്ത് പൊലീസുകാരൻ പരാതി കേൾക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കൊഖ്‌രാജ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള സിന്ധ്യ ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള എസ്‌ഐ രാം നരേൻ സിംഗിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് എസ്.പി ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം അന്വേഷിക്കുമെന്നും വിഷയം സിറത്തു സർക്കിൾ ഓഫീസർ അവധേഷ് വിശ്വകർമയ്ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Uttar Pradesh cop transferred after video shows him wearing vest, towel on duty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here