പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും പണിമുടക്ക് ഇന്ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ 24മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ 8ന് ആരംഭിക്കും. വ്യാഴാഴ്ച രാവിലെ എട്ടുവരെ അത്യാഹിത വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിട്ടു നില്‍ക്കും.
സെപ്തംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓ പി വിഭാഗത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ധര്‍ണ നടത്തും. 10 മണിക്ക് ഡിഎം ഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Story Highlights:PG medical dental students and house surgeons strike today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here