‘ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, വിവാഹം കഴിക്കാൻ തയ്യാർ’: ഷമിയോട് ബോളിവുഡ് നടി

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായൽ ഘോഷ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പായൽ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാൽ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് നടി കുറിച്ചു.
2023 ഐസിസി ഏകദിന ലോകകപ്പിൽ ഉഗ്രൻ ഫോമിലാണ് മുഹമ്മദ് ഷമി. വെറും 4 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് താരം നേടിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും ഷമിക്ക് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെയാണ് വിവാഹ അഭ്യർത്ഥനയുമായി ബോളിവുഡ് നടി രംഗത്തെത്തിയിരിക്കുന്നത്.
#Shami Tum apna English sudharlo, I’m ready to marry you 🤣🤣
— Payal Ghoshॐ (@iampayalghosh) November 2, 2023
‘ഷമി നീ നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാൻ നിന്നെ വിവാഹം കഴിക്കാൻ തയ്യാറാണ്’- പായലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. അതേസമയം, പായലിന്റെ അഭ്യർത്ഥനയോട് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല. 1992ൽ കൊൽക്കത്തയിൽ ജനിച്ച ഒരു ബോളിവുഡ് നടിയാണ് പായൽ ഘോഷ്. സെന്റ് പോൾസ് മിഷൻ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ സ്കോട്ടിഷ് ചർച്ച് കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
ചന്ദ്രശേഖർ യെലേറ്റിയുടെ ‘പ്രയാണം’ എന്ന സിനിമയിലൂടെ സിനിമാ ജീവിതം ആരംഭിച്ച പായൽ, വര്‍ഷാധരേ, ഊസരവള്ളി, മിസ്റ്റര്‍ റാസ്കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ സിനിമകളിൽ വേഷമിട്ടിരുന്നു. കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെയുടെ പാർട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റാണിപ്പോൾ പായൽ ഘോഷ്.
Story Highlights: Actress Payal Ghosh wants to marry Indian pacer Mohammed Shami
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here