Advertisement

കണ്ടല ബാങ്ക് തട്ടിപ്പ്: പണം കൈപ്പറ്റിയവരിൽ മന്ത്രിമാരും മുതിർന്ന ഭരണകക്ഷി നേതാക്കളുമുണ്ടെന്ന് കെ സുരേന്ദ്രൻ

November 9, 2023
1 minute Read
K Surendran

കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് ഭാസുരാംഗൻ മാത്രമല്ലെന്നും തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാരുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്.സിപിഐയുടെ പ്രമുഖ നേതാവിനും തട്ടിപ്പ് തുകയില്‍ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കണ്ടല സർവീസ് സഹകരണ ബാങ്കിൽ നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഭാസുരാംഗനെതിരെ സിപിഐ നടപടി എടുത്തത് പാര്‍ട്ടി നേതൃത്വത്തിനെതിരെ മൊഴി പറഞ്ഞതുകൊണ്ടാണ്. ഇത്രകാലവും ഭാസുരാംഗനെ വെള്ളപൂശിയവരാണ് ഇപ്പോള്‍ നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇത് കണ്ണില്‍ പൊടിയിടാനുളള തന്ത്രം മാത്രമാണ്. ഇതുതന്നെയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൻറെയും സ്ഥിതിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇപ്പോൾ നിലവിലുള്ള പ്രതികൾ മാത്രമല്ല ഉന്നതരായിട്ടുള്ള ഭരണകക്ഷി നേതാക്കന്മാർ മുൻ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ ഒക്കെയുള്ള പ്രമുഖർ, കരുവന്നൂർ, കണ്ടല സഹകരണ സംഘം തട്ടിപ്പിലെ പണം കടത്തിക്കൊണ്ട് പോയിട്ടുണ്ട്. അവരും ഈ അഴിമതിയിൽ പങ്കാളികളാണ്. കേരളമാകെ സഹകരണ ബാങ്കുകളെ കൊള്ളയടിക്കുക എന്നുള്ള ഒരു സമീപനമാണ് സിപിഐഎമ്മും, സിപിഐയ്യും, കോൺഗ്രസ്സുമെല്ലാം കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Story Highlights: K Surendran against LDF and UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top