Advertisement

‘കെഎസ്‌യുവിന്റെ സമരങ്ങൾ ആഭാസമാണോയെന്ന് ആർ ബിന്ദു വരും ദിവസങ്ങളിൽ മനസിലാക്കും’; അലോഷ്യസ് സേവ്യർ 24 നോട്

November 9, 2023
1 minute Read

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് മറുപടിയുമായി കെഎസ്‌യു. കെഎസ്‌യുവിന്റെ സമരങ്ങൾ ആഭാസമാണോയെന്ന് മന്ത്രി വരും ദിവസങ്ങളിൽ മനസിലാക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യർ 24 നോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെ ആഭാസമാക്കിയ മന്ത്രിയാണ് ആർ ബിന്ദുവെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.

അതേസമയം മന്ത്രി ആര്‍.ബിന്ദുവിനെതിരെ അപ്രതീക്ഷിത പ്രതിഷേധവുമായി കെഎസ്‌യു ഇന്നലെ രംഗത്തെത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടില്‍ മന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. പൊലീസും മന്ത്രിയുടെ സ്റ്റാഫും ചേര്‍ന്ന് പ്രതിഷേധക്കാരെ തടഞ്ഞു. തുടര്‍ന്ന് അറസ്റ്റു ചെയ്തു നീക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പ്രതിഷേധക്കാരെ നീക്കിയശേഷം മന്ത്രി വാര്‍ത്താസമ്മേളനം തുടര്‍ന്നു. തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ജനാധിപത്യ ബോധത്തോടെ കാര്യങ്ങള്‍ കാണാനുള്ള സമചിത്തത കെഎസ്‌യുവിന് ഇല്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു.

Story Highlights: KSU Against Minister R Bindhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top