മദ്യലഹരിയിൽ രണ്ടുവയസ്സുകാരിയെ രണ്ടാനച്ഛൻ അടിച്ചുകൊന്നു; ഭാര്യയ്ക്കും മറ്റൊരു മകൾക്കും ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്ന രണ്ടാനച്ഛൻ അറസ്റ്റിൽ. മദ്യലഹരിയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും രണ്ടാമത്തെ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭാൽ ജില്ലയിലെ ഹയാത്ത് നഗർ മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന (27) ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തിൽ യുവതിക്ക് രണ്ട് പെൺമക്കളുണ്ട്.
വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, മക്കളായ മന്നത്ത് (2), മന്താഷ (മൂന്നര വയസ്സ്) എന്നിവരെ ക്രൂരമായി മർദിക്കാൻ തുടങ്ങി. മന്നത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലേക്ക് അയച്ചിട്ടുണ്ടെന്നും ഗുണവത് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച രാത്രിയാണ് മുന്നയെ അറസ്റ്റ് ചെയ്തതെന്നും എസ്പി കൂട്ടിച്ചേർത്തു.
Story Highlights: Drunk Man Beats 2 Year Old Stepdaughter To Death In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here