Advertisement

‘എആർഎസ് ലഭ്യതക്കുറവ് ശ്രദ്ധയിൽപ്പെട്ടു, പാനൽ ഇത് പഠനവിധേയമാക്കും’; പ്രതികരിച്ച് ആരോഗ്യമന്ത്രി | 24 Impact

November 10, 2023
2 minutes Read
noticed ars scarcity says minister veena george 24 impact

സർക്കാർ ആശുപത്രികളിലെ ആന്റി റാബിസ് സെറം ലഭ്യതക്കുറവിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എആർഎസ് ലഭ്യതക്കുറവ് ശ്രദ്ധയിൽപ്പെട്ടതായും ആരോഗ്യവകുപ്പിന്റെ പാനൽ ഇത് പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നതായും വീണാജോർജ് വ്യക്തമാക്കി. ട്വന്റിഫോറിലെ പൊതുജനം കഴുതയല്ല സാർ പരിപാടിയിലെ ഉത്തരം സെഗ്മെന്റിലെ വാർത്തയ്ക്ക പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ( noticed ars scarcity says minister veena george 24 impact )

ട്വന്റിഫോർ വാർത്തയെതുടർന്ന് എആർഎസ് ലഭ്യതക്കുറവിനെക്കുറിച്ച് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദിവസവും നൂറിനടുത്ത് രോഗികൾ തെരുവ് നായയുടെ കടിയേറ്റെത്തുന്ന പാലക്കാട് ജില്ലാ ആശുപത്രിയിൽ പോലും എആർഎസ് ലഭ്യമല്ല.നാട്ടുകാരുടെയും പൊതുപ്രവർത്തകരുടേയും ഈ ആശങ്കയ്ക്കാണ് പൊതുജനം കഴുതയല്ല സാർ പരിപാടി ഉത്തരം തേടിയത്.ആശങ്ക ഒഴിവാക്കാൻ വേണ്ടി കടിയേൽക്കുന്ന മുഴുവൻ പേർക്കും വാക്‌സിൻ നൽകുന്ന സാഹചര്യമുണ്ടെന്നും ഇതുകൊണ്ടാണ് പലപ്പോഴും വാക്‌സിൻ ആവശ്യത്തിനനുസരിച്ച് ലഭിക്കാത്തതെന്നും വീണാ ജോർജ് പറഞ്ഞു.ആരോഗ്യവകുപ്പിന്റെ പാനൽ ഇത് പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ് ദിവസം ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചിട്ടും എആർഎസ് ലഭിക്കാൻ ഏറെ നേര്ം കാത്തിരിക്കേണ്ടി വന്നിരുന്നു,ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ജില്ലയിൽ ഉണ്ടായത്.

Story Highlights: noticed ars scarcity says minister veena george 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top