Advertisement

പാര്‍ട്ടി ഓഫിസ് പരിസരത്തുനിന്ന് തേക്കുമരങ്ങള്‍ മുറിച്ച് കടത്തിയെന്ന് ആരോപണം; പാലക്കാട് സിപിഐയില്‍ മരംമുറി വിവാദം

November 10, 2023
2 minutes Read
tree felling allegation palakkad cpi

പാലക്കാട് സിപിഐയില്‍ മരംമുറി വിവാദം. സിപിഐ കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്ന് തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് ആരോപണം. തേക്ക് അടക്കമുളള നിരവധി മരങ്ങളാണ് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുറിച്ചുകടത്തിയതെന്ന് എഐവൈഎഫ് മുന്‍ സംസ്ഥാന കമ്മറ്റി അംഗം സിറിള്‍ ട്വന്റിഫോറിനോട് പറഞ്ഞു. 23 പാര്‍ട്ടി മെമ്പര്‍മാരുളളതില്‍ 20പേരുമായും ചര്‍ച്ച നടത്താതെയാണ് മരം മുറിച്ച് കടത്തിയതെന്ന് സിറില്‍ ആരോപിച്ചു. മരംമുറി പാര്‍ട്ടി മെമ്പര്‍മാര്‍ തടഞ്ഞതിനെതുടര്‍ന്ന് നിര്‍ത്തിവെച്ചു. വനംവകുപ്പിന് പാര്‍ട്ടി മെമ്പര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് വിഷയത്തില്‍ പരിശോധന നടത്തും. (tree felling allegation palakkad cpi)

ജില്ലാ നേതൃത്വം പോലും അറിയാതെയാണ് മരംമുറി നടന്നതെന്നാണ് ആരോപണം. ഭൂരിഭാഗം അംഗങ്ങളുമായും ചര്‍ച്ച ചെയ്യാതെയാണ് മരംമുറി നടത്തിയതെന്ന് സിറിള്‍ ട്വന്റിഫോറിനോട് പറഞ്ഞു. വിവാദമായപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

Read Also: കേരളത്തിന്റെ ഇപ്പോഴത്തെ അഭിവൃദ്ധിയിൽ പ്രതിപക്ഷത്തിന് വല്ലാത്ത വിഷമം, അതാണ് മന്ത്രിമാർക്ക് എക്സ്പീരിയൻസില്ലെന്ന് പറയുന്നത്: ഇ പി ജയരാജൻ

എന്നാല്‍ ആരോപണം ഉന്നയിച്ചവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരാണെന്നാണ് സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. മരം മുറിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ പങ്കെടുക്കാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും നേതൃത്വം പറയുന്നു.ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് നടപടികളെന്നും ബ്രാഞ്ച് സെക്രട്ടറി വിശദീകരിച്ചു.

Story Highlights: tree felling allegation palakkad cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top