ഐഎസ്ഐഎസ് ബന്ധം: യുപിയിൽ 4 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേർ പിടിയിൽ. യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ മറ്റുള്ളവരെ ഐഎസുമായി ബന്ധിപ്പിക്കാൻ ഇവർ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
റാക്കിബ് ഇമാം അൻസാരി(29), നവേദ് സിദ്ദിഖി (23), മുഹമ്മദ് നൊമാൻ (27), മുഹമ്മദ് നാസിം (23) എന്നിവരാണ് അറസ്റ്റിലായത്. അലിഗഡ് മുസ്ലീം സർവകലാശാലയിൽ നിന്ന് വിവിധ വിഷയങ്ങളിൽ ബിരുദം നേടിയവരാണ് ഇവരെല്ലാം. പ്രതികളിൽ നിന്ന് ഐസിസ് ലേഖനങ്ങളും മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികൾ ഐഎസുമായി ബന്ധപ്പെട്ട ലേഖനങ്ങൾ സമാന ചിന്താഗതിക്കാരായ ആളുകൾക്കിടയിൽ വിതരണം ചെയ്തിരുന്നു. ഇത്തരം ആളുകളെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തുകയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ “ഭീകര ജിഹാദിന്” മാനസികമായും ശാരീരികമായും തയ്യാറാക്കുകയും ചെയ്തു. രാജ്യത്തും സംസ്ഥാനത്തും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായും കണ്ടെത്തി.
Story Highlights: 4 Men Linked To Aligarh Module Of ISIS Arrested in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here