ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീട് കയറി ആക്രമണം; ലിജോയെ വെട്ടി പരുക്കേൽപ്പിച്ചു

ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ലിജോ രാജന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ലിജോ രാജനെ വെട്ടി പരുക്കേൽപ്പിച്ചു. ലിജോയുടെ ഭാര്യ ഷീന, ബിനോയ്, ബിനോയുടെ മകൻ എന്നിവർക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യുവമോർച്ച ആരോപിച്ചു. ( alappuzha yuva morcha worker attacked )
ആറാട്ടുപുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ മുതുക്കുളം ചൂളതെരുവിലാണ് ആക്രമണം. പുത്തൻകണ്ടത്തിൽ ലിജോ രാജൻ, ഭാര്യ ഷീന, സുഹൃത്ത് സോബിൻ, ഇവരുടെ അയൽവാസി താഴ്ചയിൽ ബിനോയ് എന്ന വർഗ്ഗീസ് ഇയാളുടെ മകൻ 13 കാരനായ ഒലിവിൻ എന്നിവർക്കാണ് പരിക്കേറ്റത്. 15ഓളം ബൈക്കുകളിൽ വന്ന അക്രമിസംഘം
താഴ്ചയിൽ വർഗ്ഗീസിൻ്റെ വീട്ടിലാണ് ആദ്യമെത്തിയത്. വീടിനുള്ളിൽ കടന്ന് വർഗീസിനെ മർദ്ദിച്ചു മകൻ ഒലിവിനെ എടുത്ത് എറിഞ്ഞു. ശബ്ദം കേട്ട് പുത്തൻകണ്ടതിൽ ലിജോ രാജൻ, സുഹൃത്ത് സോബിൻ എന്നിവർ എത്തി. സംഘത്തിലൊരാൾ പ്ലാസ്റ്റിക് കവറിനുള്ളിൽ പെട്രോൾ നിറച്ച് സോബിന്റെ ദേഹത്ത് എറിഞ്ഞു. ഇരുവരും ലിജോ രാജന്റെ വീട്ടിൽ ഓടി കയറിയെങ്കിലും പിന്തുടർന്നെത്തിയ ആക്രമിസംഘം ലിജോ രാജന്റെയും വീടിൻറെ ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും ജനലിലൂടെ ബിയർ കുപ്പി കൊണ്ട് എറിയുകയും ചെയ്തു.
തുടർന്ന് അക്രമി സംഘം കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് വാതിലിൽ വെട്ടി. ഇടക്ക് ലിജോ രാജന്റ കൈക്കും സോബിന്റെ പുറത്തും കയ്യിലും വെട്ടി. ലിജോ രാജന്റെ ഭാര്യക്കും പരിക്കേറ്റു. ലിജോ രാജന്റെയും സോബിന്റെയും വർഗീസിന്റെയും കുടുംബങ്ങൾ അടക്കം 11 ഓളം കുടുംബങ്ങൾ ബിജെപിയിൽ ചേർന്നിരുന്നു. ഈ വൈരാഗ്യമാണ് അക്രമത്തിന് പിന്നില്ലെന്നാണ് ആരോപണം.
Story Highlights: alappuzha yuva morcha worker attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here