ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി; ഭാര്യയും കാമുകനുമടക്കം 5 പേർ അറസ്റ്റിൽ

ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. ഇവരെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നവംബർ അഞ്ചിന് പൂക്കച്ചവടക്കാരനായ പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സഹോദരൻ എവിടെ എന്ന് ചോദിച്ചപ്പോൾ തിരിച്ചെത്തിയില്ലെന്ന് വിനോദിനി മറുപടി നൽകുകയായിരുന്നു. സംശയം തോന്നിയ സഹോദരൻ പ്രഭുവിന് വേണ്ടി അന്വേഷിച്ചിറങ്ങി. പൂക്കച്ചവടം നടത്തുന്ന സ്ഥലത്തടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് സമയപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള പദ്ധതിയും പൊലീസ് കണ്ടെത്തി. വിനോദിനിയും കാമുകൻ ഭാരതിയും മൂന്ന് മാസം മുമ്പ് സന്ധ്യ ഗേറ്റിന് സമീപം ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇത് ആകസ്മികമായി പ്രഭു കണ്ടെത്തി.
ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും തമ്മിൽ വഴക്കായി. പിന്നീട് ഇവർ പുതിയൊരു വീട്ടിലേക്ക് മാറുകയും ചെയ്തു. ഇതേത്തുടർന്ന് 10 ദിവസത്തോളമായി വിനോദിനി ഭാരതിയെ കണ്ടിരുന്നില്ല. ഇതാണ് കൊലപാതകിയിലേക്കെത്തിയത്. നവംബർ നാലിന് സുഖമില്ലാത്തെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
പിന്നീട് ഭാരതി തൻ്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. പക്ഷേ മഴ കാരണം പദ്ധതി നടന്നില്ല. ഇതോടെ സംഘം പ്രഭുവിന്റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും, കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Story Highlights: TN woman lover kill her husband; cuts his body into two
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here