ക്ഷേത്രപ്രവേശന വിളംബര വാർഷികം; ‘രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് അനാരോഗ്യം മൂലം’: ദേവസ്വം ബോർഡ് പ്രസിഡന്റ്

ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയുടെ നോട്ടീസ് വ്യാപക വിമർശനത്തിന് ഇടവരുത്തിയതിന് പിന്നാലെ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്.
നോട്ടീസ് തയ്യാറാക്കിയ സാംസ്കാരിക വകുപ്പ് ഡയറക്ടർ ബി മധുസൂതനൻ നായരും പരപാടിയിൽ പങ്കെടുത്തില്ല. വിവാദ നോട്ടീസിൽ ഇദ്ദേഹത്തിനോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. മധുസൂതനൻ നായരോട് വിശദീകരണം തേടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്നാണ് നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇന്ന് ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നോട്ടീസ് വിവാദം ചർച്ച ചെയ്യും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here