Advertisement

തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണം, മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ: സുരേഷ്ഗോപി

November 13, 2023
2 minutes Read

അഞ്ചുവർഷത്തേക്ക് കേരളം ചോദിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല കേരളം മൊത്തത്തിൽ അഞ്ചു വർഷത്തേയ്ക്ക് തരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. ഇന്നലെ തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ്. ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Suresh Gopi Interaction with Auto Riksha Employees)

നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്Read Also:

5വ‍ഷം കൊണ്ട് നിങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പുറഞ്ഞയക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണമുള്ളപ്പോൾ തന്നെ കേരളവും തൃശൂരും ഭരിക്കാൻ അവസരം തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

നഗരത്തിരക്കിൽ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ ഓട്ടോ ഡ്രൈവർമാർ സുരേഷ് ഗോപിക്ക് മുന്നിൽ അവതരിപ്പിച്ചു. തന്റെ സ്വപ്ന പദ്ധതിയായ-ചൂണ്ടൽ എലിവേറ്റഡ് പാത യാഥാർഥ്യമായാൽ നഗരത്തിലെ തിരക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Story Highlights: Suresh Gopi Interaction with Auto Riksha Employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top