Advertisement

കണ്ണൂരില്‍ മാവോയിസ്‌റ്റ് – തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; തെരച്ചിലിനിടെ വെടിവെപ്പ്

November 13, 2023
2 minutes Read

കണ്ണൂര്‍ അയ്യൻക്കുന്നില്‍ കണ്ണൂരില്‍ മാവോയിസ്‌റ്റ് -തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. അയ്യൻക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിർത്തിയിലാണ് ഏറ്റുമുട്ടൽ.(Thunderbolt-Maoist Encounter in Kannur)

മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് എഎൻഎഫ് സംഘത്തിന്റെ തെരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. കരിക്കോട്ടക്കരി- ഉരുപ്പുംകുറ്റി പാത പൊലീസ് അടച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള ഭാഗത്താണ് അന്ന് വെടിവയ്പ് ഉണ്ടായത്. അന്ന് രണ്ടു പേര്‍ പിടിയിലായിരുന്നു.

Story Highlights: Thunderbolt-Maoist Encounter in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top