Advertisement

സംഘടനാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നു; നിർജീവാവസ്ഥയിൽ യൂത്ത് കോൺഗ്രസ്

November 13, 2023
2 minutes Read

യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നത് സംഘടനയെ നിർജീവമാക്കുന്നു. സാങ്കേതിക പ്രശ്‌നങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതിന് കാരണം. മെയ് 26ന് ശേഷം യൂത്ത് കോൺഗ്രസ് സമരങ്ങളോ പ്രക്ഷോഭങ്ങളോ സംഘടിപ്പിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിശദീകരണം.(Youth Congress Election Result Announcement Delayed)

പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട സം​സ്ഥാ​ന ക​മ്മി​റ്റി ഉ​ൾ​പ്പെ​ടെ അഡ്ഹോ​ക് ക​മ്മി​റ്റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

പല​സ്തീ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ സി.​പി.​ഐ.എ​മ്മും യു​വ​ജ​ന സം​ഘ​ട​ന​ക​ളും വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​കൾ ന​ട​ത്തു​മ്പോ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് ചി​ത്ര​ത്തി​ലേ ഇ​ല്ല.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

മെയ് 26ന് ​ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ജൂ​ണി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ആ​രം​ഭി​ച്ച് ജൂ​ലൈ​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

നി​ല​വി​ലെ ഭ​ര​വാ​ഹി​ക​ൾ നി​ർ​ജീ​വ​മാ​യ​തി​നൊ​പ്പം പു​തി​യ ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത്​ പ്ര​വ​ർ​ത്ത​ക​രി​ലും അ​തൃ​പ്തി വ​ള​ർ​ത്തി​യി​ട്ടു​ണ്ട്. അതേ​സ​മ​യം ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ സൂ​ക്ഷ്മ പ​രി​ശോ​ധ​ന മൂ​ല​മാ​ണ് ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം നീ​ളു​ന്ന​തെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​യ ഏ​ജ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേന്ദ്ര​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം.

Story Highlights: Youth Congress Election Result Announcement Delayed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top