Advertisement

ശബരിമല മണ്ഡലകാല ഭക്ഷണവില നിശ്ചയിച്ചു, വെജിറ്റേറിയൻ ഭക്ഷണം കുറഞ്ഞ നിരക്കിൽ: പുതിയ വില വിവരങ്ങൾ ഇങ്ങനെ

November 14, 2023
2 minutes Read

ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു തീരുമാനം.(Sabarimala Makaravilakku 2023 Vegetarian Price List)

എരുമേലിയിലെയും മറ്റു പ്രധാന ഇടത്താവളങ്ങളിലെയും വെജിറ്റേറിയൻ ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടാണ് പുതിയ വില നിലവിൽ വരുന്നത്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയേക്കാൾ അധിക വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

അമിതവില ഈടാക്കുന്നത് തടയാനും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകളും മറ്റു പൊതുവിതരണശാലകളും ഈ സ്‌ക്വാഡുകൾ പരിശോധിക്കും.

പുതുതായി നിശ്ചയിച്ച വിലവിവരപട്ടിക

  1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ
    2.. ആന്ധ്രാ ഊണ് (പൊന്നിയരി) 70
  2. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35
  3. ചായ (150 മി.ലി.) 12
  4. മധുരമില്ലാത്ത ചായ (150 മി.ലി.) 10
  5. കാപ്പി (150 മി.ലി.) 10
  6. മധുരമില്ലാത്ത കാപ്പി (150 മി.ലി.) 10
  7. ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.) 15
  8. കട്ടൻ കാപ്പി (150 മി.ലി.) 9
  9. മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.) 7
  10. കട്ടൻചായ (150 മി.ലി.) 9
  11. മധുരമില്ലാത്ത കട്ടൻചായ(150 മി.ലി) 7
  12. ഇടിയപ്പം (ഒരെണ്ണം) 50 ഗ്രാം 10
  13. ദോശ (ഒരെണ്ണം) 50 ഗ്രാം 10
  14. ഇഡ്ഢലി (ഒരെണ്ണം) 50 ഗ്രാം 10
  15. പാലപ്പം (ഒരെണ്ണം) 50 ഗ്രാം 10
  16. ചപ്പാത്തി (രെണ്ണം) 50 ഗ്രാം 10
  17. ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ 60
  18. പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 12
  19. നെയ്റോസ്റ്റ് (175 ഗ്രാം) 46
  20. പ്ലെയിൻ റോസ്റ്റ് 35
  21. മസാലദോശ ( 175 ഗ്രാം) 50
  22. പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം) 36
  23. മിക്സഡ് വെജിറ്റബിൾ 30
  24. പരിപ്പുവട (60 ഗ്രാം) 10
  25. ഉഴുന്നുവട (60 ഗ്രാം) 10
  26. കടലക്കറി (100 ഗ്രാം) 30
  27. ഗ്രീൻപീസ് കറി (100 ഗ്രാം) 30
  28. കിഴങ്ങ് കറി (100 ഗ്രാം) 30
  29. തൈര് (1 കപ്പ് 100 മി.ലി.) 15
  30. കപ്പ (250 ഗ്രാം) 30
  31. ബോണ്ട (50 ഗ്രാം) 10
  32. ഉള്ളിവട (60 ഗ്രാം) 10
  33. ഏത്തയ്ക്കാപ്പം (75 ഗ്രാം- പകുതി) 12
  34. തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 47
  35. ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം) 44
  36. മെഷീൻ ചായ (90 മി.ലി.) 8
  37. മെഷീൻ കോഫി (90 മി.ലി.) 10
  38. മെഷീൻ മസാല ചായ (90 മി.ലി.) 15
  39. മെഷീൻ ലെമൺ ടീ (90 മി.ലി.) 15
  40. മെഷീൻ ഫ്‌ളേവേഡ് ഐസ് ടീ (200 മി.ലി) 20

Story Highlights: Sabarimala Makaravilakku 2023 Vegetarian Price List

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top