Advertisement

കേന്ദ്രമന്ത്രിമാരെ കാണാന്‍ എംപിമാര്‍; ധാരണയായത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍

November 15, 2023
1 minute Read
Kerala MPs will met central ministers

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി. എംപിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക. കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച തീരുമാനമടക്കം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് എംപിമാരുടെ യോഗം ചേര്‍ന്നത്. നേരത്തിന്റെ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്, ക്ഷണിച്ചിട്ടും യുഡിഎഫ് എംപിമാര്‍ പോയിരുന്നില്ലെന്ന് ധനമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ക്ഷണം ലഭിച്ചിട്ടേ ഇല്ലെന്നായിരുന്നു യുഡിഎഫിന്റെയും എംപിമാരുടെയും പ്രതികരണം. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാരുടെ യോഗം ചേര്‍ന്ന് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ഒന്നിച്ച് നിന്ന് ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Read Also: മുഖ്യമന്ത്രിയ്ക്ക് വധഭീഷണി; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്

വിവിധ വിഷയങ്ങളില്‍ എംപിമാര്‍ ഒന്നിച്ചാകും കേരളത്തെ കാണുക. ഇതിന്റെ ആദ്യ പടിയെന്നോണം എംപിമാര്‍ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാകും നിവേദനം തയ്യാറാക്കുക.

Story Highlights: Kerala MPs will met central ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top