ഇന്ത്യ എല്ലാ കാലത്തും പാലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ ഒപ്പം, ഇന്നത്തെ മാറ്റം അധ:പതനം; എം വി ഗോവിന്ദൻ

ഇന്ത്യ എല്ലാ കാലത്തും പാലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ ഒപ്പമായിരുന്നുവെന്ന് എം വി ഗോവിന്ദൻ. ഇന്ത്യയുടെ ഇന്നത്തെ മാറ്റം അധ:പതനമാണ്. ഐക്യദാർഢ്യ റാലിയിൽ സാമ്പ്രാജ്യത്വ വിരുദ്ധ ജനകീയ മനസുള്ള മുഴുവനാളുകളെയും ക്ഷണിക്കും. വർഗീയ വാദികളെയും അഴകൊഴമ്പൻ നിപാടുള്ളവരെ ഒഴിച്ച് എല്ലാവരെയും ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
11 ന്റെ കോഴിക്കോട് റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഏതെങ്കിലും പാർട്ടിയേയോ ഏതെങ്കിലും വിഭാഗത്തെയോ പലസ്തീൻ ഐക്യദാർഢ്യത്തിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
യോജിക്കാൻ കഴിയുന്ന എല്ലാവരും കക്ഷി രാഷ്ട്രീയത്തിനതീതമായി യോജിക്കുകയാണ് വേണ്ടത്.കോഴിക്കോട് റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീറാണ് പറഞ്ഞത്.അങ്ങനെ ഞങ്ങൾ ലീഗിനെ ക്ഷണിച്ചുവെന്നും അതോടെ ചിലർക്ക് ഉത്കണ്ഠയായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏക സിവിൽ കോഡ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല, അത് ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ്. അതിനെ പ്രതിരോധിക്കലാണ് എല്ലാവരുടെയും ആവശ്യം.
അന്നും ഒന്നിച്ചു നിൽക്കാനാണ് ശ്രമിച്ചത്.അവസരവാദികളായ കോൺഗ്രസുമായി യോജിപ്പില്ല.പലസ്തീൻ ഐക്യദാർഢ്യത്തിലും സമാന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: M V Govindan on CPIM Palestine solidarity rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here