എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ; കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി

എയർ ഇന്ത്യയുടെ യാത്ര ദുരിതത്തിൽ വലഞ്ഞ് മലയാളികൾ. കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുള്ള യാത്രക്കാർ മുംബൈയിൽ കുടുങ്ങി. മസ്‌കറ്റിൽ നിന്നും കോഴിക്കോട് ഇറങ്ങേണ്ട IX 442 വിമാനം മുംബൈയിൽ ഇറക്കി. വിമാനത്തിൽ രോഗികളും, പ്രായമായവരും, കുട്ടികളും, ഗർഭിണികളുമുണ്ട്. ( air india travelers trapped in mumbai )
രണ്ടര മണിക്കൂറിൽ കൂടുതൽ വിമാനം മുംബൈയിൽ തന്നെ തുടരുകയാണ്. യാത്രക്കാരെ വിമാനത്തിന് പുറത്തേക്ക് ഇറങ്ങുവാൻ പോലും അനുവദിക്കുന്നില്ല. റഡാർ സംവിധാനത്തിലെ പിഴവെന്നാണ് അധികൃതരുടെ വിശദീകരണം. മസ്‌കറ്റിൽ നിന്ന് 11.40AM പുറപ്പെടേണ്ട IX 442 പുറപ്പെട്ടത് ഒമാൻ സമയം 2:46PM നാണ്.
Story Highlights: air india travelers trapped in mumbai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here