മണ്ഡല മകര വിളക്ക് പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു

മണ്ഡല മകര വിളക്ക് പൂജയ്ക്കായി ശബരിമലക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്ന് ദീപം തെളിയിച്ചതോടെയാണ് രണ്ടര മാസക്കാലം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കമായത്. ( sabarimala opens for mandala makaravilakku pooja )
ഇരുമുടിക്കെട്ടെന്തി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ പതിനെട്ടാം പഠി ചവിട്ടി തിരുനടയിൽ എത്തി. ആഴിയിൽ അഗ്‌നി തെളിയിച്ച ശേഷം ശബരിമല മേൽശാന്തിയായി പി എൻ മഹേഷും മാളികപ്പുറം മേൽശാന്തിയായി പിജി മുരളിയും സ്ഥാനമേറ്റു. ആദ്യദിനം തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്.
ഇന്ന് രാത്രി 10 മണിക്ക് നടയടക്കും. വിശ്വാസികൾക്ക് അയ്യപ്പ ദർശനത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.
Story Highlights: sabarimala nada opens for mandala makaravilakku pooja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here