പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്ക് പുതിയ ആളുകൾ കടന്നുവരണം, രാഹുൽ മാങ്കൂട്ടത്തിൽ നന്നായി പ്രവർത്തിക്കും; ഷാഫി പറമ്പിൽ

നിറഞ്ഞ മനസോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ നേതൃത്വത്തെ കാണുന്നത് ഷാഫി പറമ്പിൽ.പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്ക് പുതിയ ആളുകൾ കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ ആളുകൾക്ക് പരമാവധി അവസരങ്ങൾ നൽകി പാർട്ടി കൂടുതൽ ശക്തമാകുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസിന് നന്നായി പ്രവർത്തിക്കാൻ കഴിയുമെന്നും ഷാഫി പറമ്പിൽ 24നോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. രണ്ടാമതുള്ള അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയാവാന്‍ യോഗ്യത നേടിയത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ അടക്കം 13 പേര്‍ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും തമ്മിലായിരുന്നു.
2,21,986 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയത്.1,68,588 വോട്ടുകളാണ് അബിന്‍ വര്‍ക്കി നേടിയത്. 31,930 വോട്ടുകള്‍ നേടിയ അരിത ബാബുവാണ് മൂന്നാമത്.
Story Highlights: Shafi Parambil Congratulates Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here