സംസ്ഥാന സ്‌കൂൾ കലോത്സവം; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ( vegeterian food to be served in state school kalolsavam )
സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു മുൻ നിലപാട്.
കലോത്സവ റിപ്പോർട്ടിംഗിൽ ഇക്കുറി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകും. കലോത്സവ വേദികളിൽ നവമാധ്യമങ്ങളെ നിയന്ത്രിക്കും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
മന്ത്രി പങ്കെടുത്ത സംഘാടക സമിതി യോഗത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്.
Story Highlights: vegeterian food to be served in state school kalolsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here