ഒർജിനൽ കേരള മാതാ, അത്രയും തീക്ഷണമാണ് ആ നോട്ടം; മറിയകുട്ടിയമ്മയോടൊപ്പമെന്ന് ഹരീഷ് പേരടി

ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ മറിയക്കുട്ടിക്കെതിരെ സിപിഐഎം മുഖപത്രം തെറ്റായ വാർത്ത നൽകിയതും പിന്നീട് ഖേദപ്രകടനം നടത്തിയതും വന്‍രീതിയില്‍ ചര്‍ച്ചയായിരുന്നു. ഖേദപ്രകടനം താന്‍ സ്വീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.(Hareesh Peradis facebook on Mariyakutty)
Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്
ഇപ്പോഴിതാ, മറിയക്കുട്ടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.പിച്ച ചട്ടിയുമായി നില്‍ക്കുന്ന അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീര്‍ക്കും. ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും. അത്രയും തീക്ഷണമാണ് ആ നോട്ടം. ഒർജിനൽ കേരള മാതാ. മറിയകുട്ടിയമ്മയോടൊപ്പമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്
‘ഈ നവകേരള പിച്ച ചട്ടിയുമായി നിൽക്കുന്ന ഈ അമ്മയെ അപമാനിച്ചതിന്റെ കണക്ക് കേരളം തീർക്കും…സാധാരണ മനുഷ്യരുടെ നികുതി പണം കൊണ്ട് നിങ്ങൾ എത്ര കോടിയുടെ കക്കൂസ് വണ്ടിയിൽ കയറി യാത്ര ചെയ്താലും ഈ അമ്മയുടെ അഭിമാനത്തെ പരിഹസിച്ചതിന് നിങ്ങൾ കേരളത്തോട് ഉത്തരം പറയേണ്ടിവരും…അത്രയും തീക്ഷണമാണ് ആ നോട്ടം…ഒർജിനൽ കേരള മാതാ…മറിയകുട്ടിയമ്മയോടൊപ്പം’..
Story Highlights: Hareesh Peradis facebook on Mariyakutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here