‘കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് ഞാനാണ്’; അവകാശവാദവുമായി കെകെ മുഹമ്മദ് റാഷിദ്

കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജ്ഞാതനായി തുടരുന്നതിനിടെ അവകാശവാദവുമായി യുവാവ്. കുറ്റിപ്പുറം സ്വദേശി കെകെ മുഹമ്മദ് റാഷിദാണ് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് താനാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചിരുന്നുവെന്ന് മുഹമ്മദ് റാഷിദ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തയാളെ കണ്ടെത്തനാകാതെ തുടരുന്നിതിനിടെയാണ് കെകെ മുഹമ്മദ് റാഷിദ് അവകാശവാദവുമായി രംഗത്തെത്തിയത്. ‘ഞാൻ അജ്ഞാതനല്ല അപരനല്ല ജീവനുള്ള കോൺഗ്രസുകാരൻ’ എന്ന തലക്കെട്ടോടുകൂടിയാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കുറ്റിപ്പുറത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
ഇയാളുടെ കുടുംബം ലീഗ് കുടുംബമാണെന്നും സഹോദരൻ എസ്ഡിപിഐയുടെ സജീവ പ്രവർത്തകൻ ആണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. സംഘടനാ ചുമതല കെകെ റാഷിദ് ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക പക്ഷമോ കോൺഗ്രസോ ഇതിനോട് പ്രതികരിച്ചിട്ടില്ല.
കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ശേഷമാണ് പ്രസിഡന്റ് അജ്‍ഞാതനാണെന്ന് തിരിച്ചറിയുന്നത്. വോട്ടുചെയ്ത് ജയിപ്പിച്ചവർക്കുപോലും ആളെയറിയില്ല. കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദാണ് അജ്ഞാതനായി തുടരുന്നത്. 40 വോട്ടിനാണ് റാഷിദ് വിജയിച്ചത്. ഔദ്യോഗിക പക്ഷ സ്ഥാനാർഥിയായി മത്സരിച്ച റാഷിദ് ആരെന്ന് അന്വേഷിക്കുകയാണിപ്പോൾ പ്രവർത്തകർ. ഇതോടെ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് എ ഗ്രൂപ്പ് രംഗത്തുവന്നു. ഇത്തരത്തിൽ ഒരാളില്ലെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്.
Story Highlights: president of kuttippuram youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here