ലഹരി മുക്ത ലോകത്തിനായി വേണ്ടത് ഒരുമിച്ചുള്ള പോരാട്ടം; ട്വന്റിഫോർ കണക്ടിന്റെ ലഹരിമുക്ത ക്യാമ്പയ്ൻ ഉദ്ഘാടനം ചെയ്ത് കോട്ടയം ജില്ലാ പൊലീസ് മേധാവി

ട്വന്റി ഫോർ കണക്ടിന്റെ ലഹരിമുക്ത ക്യാമ്പയ്ന്റെ ഭാഗമായുള്ള ലഹരിമുക്ത കേരളം പരിപാടി കോട്ടയം സി.എം എസ് കോളജിൽ നടന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പരിപാടി ഉദ്ഘാടനം ചെയ്തു. ട്വന്റി ഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കോളജിലെ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ ചേർത്തു നിർത്തി പരസ്പരം കൈത്താങ്ങുവാനും സഹായങ്ങൾ നൽകുവാനുമായുള്ള ട്വന്റി ഫോർ കണക്ട് കൂട്ടായ്മയുടെ ഭാഗമായാണ് ലഹരി മുക്ത ക്യാമ്പയ്നുകൾ കേരളത്തിലെ സ്കൂൾ കോളജ് ക്യാമ്പസുകളിൽ നടക്കുന്നത്. അക്ഷര നഗരിയിലെ ചരിത്രമുറങ്ങുന്ന സി.എം എസ് കോളജിലെ എൻ എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നടത്തിയ ലഹരി മുക്ത കേരളം പരിപാടി കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ഒത്തൊരുമിച്ചുള്ള പോരാട്ടമാണ് ലഹരി മുക്ത ലോകത്തിനായി വേണ്ടതെന്ന് കെ. കാർത്തിക് ഐ പി എസ് സംസാരിച്ചു .
ട്വന്റി ഫോർ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ആർ ഗോപീകൃഷ്ണൻ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. ജീവിതത്തിൽ ആവശ്യമുള്ളതെന്താണെന്നും അവശ്യമല്ലാത്തത് എന്താണെന്നും മനസിലാക്കാൻ നമുക്ക് കഴിയണമെന്നും. ലഹരി മുക്ത കേരളം പരിപാടിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് കെ.ആർ ഗോപീകൃഷ്ണൻ പറഞ്ഞു.
സാമൂഹ്യ നന്മ ലക്ഷ്യമിട്ടുള്ള ട്വന്റി ഫോർ കണക്ട് പരിപാടിക്ക് പൂർണ പിന്തുണ നൽകുമെന്ന് കോളജ് പ്രിൻസിപ്പൽ വർഗീസ് സി ജോഷ്വ അറിയിച്ചു. പരസ്പരം സഹായത്തിന്റെ കരങ്ങളാകുവാനുള്ള ട്വന്റി ഫോർ കണക്ട് പദ്ധതിയിൽ വിദ്യാർത്ഥികളും പങ്കാളികളായി.
Story Highlights: Kottayam district police chief inaugurating Twentyfour Connect’s drug-free campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here