വൃക്ക നൽകാൻ അച്ഛൻ തയാർ; എബിന് ഇനി വേണ്ടത് സുമനസ്സുകളുടെ സഹായം

ഇരുവൃക്കകകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അടിമാലി ഗ്രാമപഞ്ചായത്ത് 10 ആം വാർഡ് മേപ്പോലിൽ വീട്ടിൽ തങ്കച്ചൻ – ഡെയ്സി ദമ്പതികളുടെ മകൻ എബിൻ സെബാസ്റ്റ്യൻ (28) ആണ് ഇരു വൃക്കകളും തകരാറിലായി നിസ്സഹായ അവസ്ഥയിലായത്. 2 വർഷമായി എബിന്റെ വിവാഹം കഴിഞ്ഞിട്ട്. വിവാഹത്തിന് ശേഷം എറണാകുളത്ത് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന എബിനു ഇപ്പോൾ ഒരു ജോലിക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്.
ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്താണ് ഇപ്പോൾ എബിന്റെ ജീവിതം മുന്നോട്ടു പോകുന്നത്. എബിന്റെ അച്ഛൻ വൃക്ക കൊടുക്കാൻ തയാറാണെങ്കിലും ഓപ്പറേഷന് വേണ്ടി 15 ലക്ഷം രൂപയോളം ചികിത്സക്ക് ആവശ്യമാണെന്നാണ് ഹോസ്പിറ്റലിൽ നിന്നും അറിയിച്ചിട്ടുള്ളത്. വാടക വീട്ടിൽ താമസിക്കുന്ന കൂലിപ്പണിക്കാരും നിർധനരുമായ എബിന്റെ മാതാപിതാക്കൾക്കു ഇത്രയും വലിയ തുക കണ്ടെത്തുക എന്നത് അസാധ്യമാണ്.
എത്രയും വേഗം ഇരു വൃക്കകളും മാറ്റി വച്ചാൽ മാത്രമാണ് എബിനു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയൂ. സുമനസുകൾക്ക് എബിനെ സഹായിക്കാനായി ബാങ്ക് വിവരങ്ങൾ താഴെ നൽകുന്നു.
FEDERAL BANK (ABIN SEBASTIAN)
10450100121313
IFSC : FDRL0001364
MICR CODE: 685049152
Google Pay-9605438951
Story Highlights: young man with both kidney failure seeks help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here