100 കടന്ന് ഓസീസ്; ഇന്ത്യ കളി കൈവിടുന്നു

ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. 241 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയ 22 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 116 റൺസ് എന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ വേഗം നേടാനായെങ്കിലും നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നും ചേർന്ന് അനായാസം ഓസ്ട്രേലിയയെ കരകയറ്റുകയാണ്. 70 റൺസാണ് ഇതുവരെ സഖ്യം കൂട്ടിച്ചേർത്തിരിക്കുന്നത്. ട്രാവിസ് ഹെഡ് (51), ലബുഷെയ്ൻ (23) എന്നിവർ ക്രീസിൽ തുടരുകയാണ്.
ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. പതിവിനു വിപരീതമായി ബുംറയ്ക്കൊപ്പം ഷമിയാണ് ഇന്ത്യൻ ബൗളിംഗ് ഓപ്പൺ ചെയ്തത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ വാർണറെ (7) സ്ലിപ്പിൽ കോലിയുടെ കൈകളിലെത്തിച്ച് ഷമി ക്യാപ്റ്റൻ്റെ തീരുമാനത്തെ ശരിവച്ചു. മൂന്നാം നമ്പറിൽ മിച്ചൽ മാർഷ് ചില കൂറ്റൻ ഷോട്ടുകളടിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 15 റൺസ് നേടിയ മാർഷിനെ ബുംറയുടെ പന്തിൽ കെഎൽ രാഹുൽ പിടികൂടി. നാലാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കുകയും ചെയ്തു. നിരവധി തവണ ബീറ്റണായിട്ടും ഭാഗ്യം ഇല്ലാത്തതുകൊണ്ട് മാതമാണ് ഇന്ത്യക്ക് ഇതുവരെ ട്രാവിസ് ഹെഡിനെ വീഴ്ത്താൻ സാധിക്കാത്തത്. വൈഡുകൾ, ബൈ റൺസ് തുടങ്ങി ഇന്ത്യ ആകെ വഴങ്ങിയ 17 റൺസ് എക്സ്ട്രാസും നിർണായകമായി.
Story Highlights: australia passed 100 india cricket world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here