രാജ്‌നാരായണന്‍ജി ഫൗണ്ടേഷന്‍ അവാര്‍ഡ്; ട്വന്റിഫോറിനും ഫ്ളവേഴ്‌സിനും പുരസ്‌കാരത്തിളക്കം

പ്രമുഖ സോഷ്യലിസ്റ്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ്‌നാരായണന്‍ജിയുടെ സ്മരണാര്‍ത്ഥം നടത്തുന്ന ലോക് ബന്ധു രാജനാരായണന്‍ ജി ഫൗണ്ടേഷന്‍ അവാര്‍ഡില്‍ 24നും ഫ്‌ളവേഴ്‌സിനും നേട്ടം. ബി.ആര്‍ ചോപ്ര പുരസ്‌കാരത്തിന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അര്‍ഹനായി. മികച്ച വാര്‍ത്താ അവതാരകനായി 24 എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപികൃഷ്ണന്‍ അര്‍ഹനായി. മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് 24 ലെ സുഹൈല്‍ മുഹമ്മദ് അര്‍ഹനായി. മികച്ച കറണ്ട് അഫയേഴ്‌സ് പ്രോഗ്രാമിനുള്ള പുരസ്‌കാരം ജനകീയ കോടതിയിലൂടെ 24 സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിന് ലഭിച്ചു. (Flowers and 24 won Rajnarayanji awards 2023)
മികച്ച ടെലിവിഷന്‍ പരമ്പരയായി ഫ്‌ളവേഴ്‌സ് ടിവി യിലെ സുഖമോദേവിയും, മികച്ച സംവിധായകനായി സുഖമോദേവിയുടെ സംവിധായകന്‍ ഫൈസല്‍ അടിമാലിയും പുരസ്‌കാരം നേടി. മികച്ച കോമഡി സീരിയല്‍ സംവിധായകനായി ഫ്‌ലവേഴ്‌സ് ടിവിയിലെ സുരഭിയും സുഹാസിനിയും സംവിധായകന്‍ രാജേഷ് തലച്ചിറയെ തെരഞ്ഞെടുത്തു. മികച്ച കോമഡി പ്രോഗ്രാം ആയി കോമഡി ഉത്സവത്തെയും, മികച്ച കോമഡി ഷോയിലെ മത്സരാര്‍ത്ഥികളായി കോമഡി ഉത്സവത്തിലെ തന്നെ അനീഷ് സാരഥി , അശ്വതി ചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച തത്സമയ ശബ്ദ ലേഖനത്തിന് സുരഭിയും സുഹാസിനിയിലെ കാര്‍ത്തികേയന്‍ എസ് എ അര്‍ഹനായി.
Story Highlights: Flowers and 24 won Rajnarayanji awards 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here